പുതുക്കിയ എസ്‌എസ്‌എല്‍സി പരീക്ഷാഫലത്തിലും പിഴവെന്ന് പരാതി

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (08:30 IST)
ഞായറാഴ്ച പുനപ്രസിദ്ധീകരിച്ച എസ് എസ് എല്‍ സി ഫലത്തിലും പിഴവെന്ന് പരാതി. ഗ്രേസ് മാര്‍ക്ക് കിട്ടിയില്ലെന്ന പരാതിയുമായാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തത്തെിയത്. പിഴവുകള്‍ തിരുത്തിയ പൂര്‍ണഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് ആയിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഞായറാഴ്ച മാത്രമാണ് ഫലപ്രഖ്യാപനം ഉണ്ടായത്.

തെറ്റുകൾ തിരുത്തി വീണ്ടും എസ് എസ് എൽ സി പരീക്ഷാഫലം പുന:പ്രസിദ്ധീകരിച്ചപ്പോൾ വിജയശതമാനം വീണ്ടും റെക്കാ‌ഡിട്ടിരുന്നു. വിജയശതമാനം 98.57 ആയി ഉയര്‍ന്നു. 0.57 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
97.99 ശതമാനമായിരുന്നു നേരത്തെയുള്ള വിജയശതമാനം.

പുതിയ ഫലത്തില്‍ 2700 പേര്‍ക്കു കൂടി മുഴുവന്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്. മൊത്തം 4,61,542 പേര്‍ വിജയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :