പുതിയ ഉത്തരവ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തുന്ന വഞ്ചന

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള പുതിയ ഉത്തരവ് ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തുന്ന വഞ്ചനയാണെന്ന് സിപിഎം. വനം-പരിസ്ഥിതി മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ ഓഫിസ് മെമ്മോറണ്ടത്തില്‍ പുതുതായൊന്നുമില്ല. 1972-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 5 അനുസരിച്ച് ഇറക്കിയ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ പുതിയ ഓഫിസ് മെമ്മോറാണ്ടത്തിന് പ്രസക്തിയില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

പരിസ്ഥിതി ലോല പ്രദേശത്തിന്റെ അതിര്‍ത്തി നിശ്ചയിച്ച് അന്തിമ വിജ്ഞാപനമിറക്കുന്നത് സംസ്ഥാനങ്ങളുടെ അഭിപ്രായംകേട്ട ശേഷമാകുമെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള തന്ത്രം മാത്രമാണെന്നും സംസ്ഥാന കമ്മിറ്റിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :