തിരുവനന്തപുരം|
M. RAJU|
Last Modified വ്യാഴം, 3 ഏപ്രില്‍ 2008 (10:18 IST)
തിരുവനന്തപുരത്തും കോഴിക്കോട്ടും സപ്ലൈകോ ആരംഭിച്ച ഈസ്റ്റര്‍-വിഷു പീപ്പിള്‍സ് ബസാറുകളില്‍ വന്‍തിരക്കായി തുടങ്ങി. 18 ദിവസംകൊണ്ട് രണ്ട് ബസാറുകളില്‍ നിന്ന് മാത്രം 35 ലക്ഷത്തിനു മുകളില്‍ വിറ്റുവരവ് രേഖപ്പെടുത്തി.
മാവേലി, നോണ്‍മാവേലി, ശബരി ഉത്പ്പന്നങ്ങള്‍ക്കു പുറമേ സബ്സിഡിയോടുകൂടിയ അരിയുടെ വില്‍പ്പനയും കൂടിയതായി സപ്ലൈകോ അറിയിച്ചു. ബസാറുകള്‍ ഏപ്രില്‍ 13 വരെ തുടരും. പതിനാല് രൂപയ്ക്ക് അരി ലഭ്യമാക്കുന്ന സപ്ലൈകോയുടെ പദ്ധതി ഏപ്രില്‍ മാസവും തുടരുമെന്നും സപ്ലൈകോ അറിയിച്ചു.
പ്രത്യേക സബ്സിഡിയോടുകൂടിയ അരിയുടെ വില്‍പ്പനയില്‍ മാര്‍ച്ച് വരെ 40 കോടി രൂപ വിറ്റുവരവ് ലഭിച്ചു. എല്ലാ സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളിലും പുഴുക്കലരിയും പച്ചരിയും യഥാക്രമം 14, 13.50 രൂപയ്ക്ക് ലഭിക്കുമെന്നും സപ്ലൈകോ അറിയിച്ചു.