പിറവം: ചാനല്‍ ചര്‍ച്ചകള്‍ക്ക് വിലക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പിറവം ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം വ്യാഴാഴ്ച വൈകിട്ട്‌ അവസാനിച്ചതിനാല്‍ ദൃശ്യമാധ്യമങ്ങളിലടക്കം ഇതുമായി ബന്‌ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിലക്ക്‌ ഏര്‍പ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ നളിനി നെറ്റോയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

പ്രശ്നബാധിത ബൂത്തുകളായി കണക്കാക്കാക്കിയ 26 ബൂത്തുകളില്‍‌ 14 ഇടത്ത്‌ തത്സമയ വെബ്കാസ്റ്റിംഗും ആറിടത്ത്‌ വീഡിയോഗ്രഫിയും ബാക്കിയുള്ളിടങ്ങളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്‌. പോളിംഗ്‌ ഡ്യൂട്ടിയില്‍ നിന്ന്‌ അദ്ധ്യാപകരെയും വനിതകളെയും ഒഴിവാക്കി.

പോളിംഗ്‌ സാമഗ്രികളുടെ വിതരണം വെള്ളിയാഴ്ച രാവിലെ ആരംഭിക്കും. ഉദ്യോഗസ്ഥരുടെ
വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവുകയും പിന്നീട്‌ സ്ഥലം മാറിപ്പോവുകയും ചെയ്തവരെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ട്‌. ആ പട്ടികയിലുള്ളവര്‍ക്ക്‌ വിരലടയാളം പതിച്ചശേഷം വോട്ട്‌ ചെയ്യാന്‍ അവസരം ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :