പിന്‍വാതില്‍ നിയമനം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 8 ഫെബ്രുവരി 2011 (11:30 IST)
PRO
പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം നല്കിയ അടിയന്തിരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നില്ലെന്നു മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയ നോട്ടീസിനു മറുപടിയായി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാസ്ഥാപനങ്ങള്‍ പൂട്ടിയിട്ടവര്‍ ഇപ്പോള്‍ അത്‌ തുറന്നു പ്രവര്‍ത്തിക്കുന്നതിലെ അസൂയ മൂലമാണ്‌ ആരോപണമുന്നയിക്കുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം പി എസ് സി വഴിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്‌ വഴിയാണ്‌ നിയമനം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

എന്നാല്‍, സംവരണമാനദണ്ഡങ്ങള്‍ പോലും അട്ടിമറിച്ച് സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനം നടക്കുകയാണ്. സര്‍വകലാശാലകളിലും ഇതര സ്ഥാപനങ്ങളിലും വന്‍തോതില്‍ സ്വന്തം ആള്‍ക്കാരെ തിരുകിക്കയറ്റാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി സി വിഷ്ണുനാഥ്‌ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :