പിതാവിനോടുള്ള വിരോധം തീര്‍ക്കാന്‍ പെണ്‍കുട്ടിക്ക് പീഡനം: പൊലീസ് കേസെടുത്തു
ചാരുംമൂട്|
WEBDUNIA|
Last Modified വെള്ളി, 8 ഫെബ്രുവരി 2013 (11:27 IST)
PRO
PRO
പിതാവിനോടുള്ള വിരോധം തീര്‍ക്കാന്‍ മകളെ പീഡിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നൂറനാട് ഷാജി ഭവനത്തില്‍ ഷാജി (41) യുടെ പേരിലാണ് പൊലീസ് കേസെടുത്തത്. പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
തന്നെ ഷാജിയും സ്ത്രീ ഉള്‍പ്പെടുന്ന മറ്റു രണ്ടു പേരും ചേര്‍ന്ന് കാറില്‍ കയറ്റികൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് മൊഴി. ഞായറാഴ്ച രാവിലെ 11 മണിയോടെ നൂറനാട്ട് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കണ്ട ശേഷം ബന്ധുവീട്ടിലേക്ക് നടന്നു പോയപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് കാറിലെത്തിയ മൂന്നംഗ സംഘം പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി രണ്ടു സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണു കേസ്.
കുട്ടിയെ വീടിനു സമീപം ഉപേക്ഷിച്ച ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ വിവരം പറയാതിരുന്ന കുട്ടി, നേരത്തെ തന്നെ പഠിപ്പിച്ചിരുന്ന തിരുവനന്തപുരം കാലടി സ്കൂളിലെ അധ്യാപികയോടു സംഭവങ്ങള്‍ പറഞ്ഞു.
അധ്യാപിക ചെയില്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പൂജപ്പുര ജുവനെയില്‍ ബോര്‍ഡില്‍ കുട്ടിയെ എത്തിച്ചു. ജുവനെയില്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം നടത്തിയ വൈദ്യപരിശോധനയില്‍ പീഡനത്തിനിരയായതായി തെളിഞ്ഞു. തുടര്‍ന്ന് പൂജപ്പുര പൊലീസ് കേസെടുക്കുകയും നൂറനാട് പൊലീസിനു കൈമാറുകയുമായിരുന്നു.