പിണറായി പാര്‍ട്ടിനയം ലംഘിച്ചു: പിള്ള

കോഴിക്കോട്| WEBDUNIA|
പിണറായി വിജയന്‍റെ നവകേരളയാത്ര സി പി എമ്മിന്‍റെ പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച തെറ്റു തിരുത്തല്‍ പ്രചരണ പരിപാടിയുടെ ലംഘനമാണെന്ന് ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം പി എസ് ശ്രീധരന്‍ പിള്ള കോഴിക്കോട് പറഞ്ഞു.

നവകേരളയാത്രയില്‍ ആര്‍ഭാടവും ധൂര്‍ത്തും നിറച്ചതിലൂടെ പിണറായി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുന്ന രേഖയില്‍ പറയുന്ന ഓരോ കാര്യവും പിണറായി ലംഘിച്ചിരിക്കുകയാണ്.

ഹോട്ടലുകളില്‍ താമസിക്കരുത്, ബിസിനസുകാരില്‍ നിന്ന് സംഭാവന സ്വീകരിക്കരുത്, ലളിതജീവിതം നയിക്കണം, ആര്‍ഭാടം ഒഴിവാക്കണം, മതപരമായ ചടങ്ങില്‍ പങ്കെടുക്കരുത് എന്നീ നിര്‍ദ്ദേശങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസ് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുന്ന രേഖയില്‍ പറയുന്നത്.

പക്ഷേ, രേഖയില്‍ പറയുന്ന എല്ലാകാര്യങ്ങളും പിണറായി വിജയന്‍റെ നവകേരളയാത്ര ലംഘിച്ചെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. മൂന്നു വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ തീരുമാനിച്ച തെറ്റു തിരുത്തല്‍ പ്രചരണ പരിപാടി ഈ സാഹചര്യത്തില്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :