പി ഡി പിക്ക് എതിരെ ബി ജെ പി

കൊച്ചി| WEBDUNIA|
തെരഞ്ഞെടുപ്പില്‍ വോട്ടിന്‌ വേണ്ടി പി ഡി പിയെ പോലുള്ള സംഘടനകളെ കൂട്ടുപിടിക്കുന്നതില്‍ നിന്നും രാഷ്‌ട്രീയപാര്‍ട്ടികള്‍ പിന്തിരിയണമെന്ന് ബി ജെ പി സംസ്ഥാജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

പി ഡി പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിക്ക്‌ തീവ്രവാദികളുമായി ബന്ധമുണ്ടെന്നും മദനിക്കും കുടുംബത്തിനുമെതിരെ സി ബി ഐ അന്വേഷണം നടണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ സൂഫിയ മദനിക്ക് പങ്കുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ അത് കണ്ടെത്തിയിട്ടുമുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും എ എന്‍ രാധാകൃഷ്‌ണന്‍ ആരോപിച്ചു.

മന്ത്രിമാരായ എം എ ബേബി, പാലോളി മുഹമ്മദ്‌ കുട്ടി, പി കെ ശ്രീമതി, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ക്ക് സൂഫിയ മദനിയുമായി ബന്ധമുണ്ടെന്നും രാധാകൃഷ്‌ണന്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :