പി ഡി പി വര്‍ഗീയ പാര്‍ട്ടി: ഉമ്മന്‍ ചാണ്ടി

തൃശൂര്‍| WEBDUNIA|
പി ഡി പി വര്‍ഗീയ പാര്‍ട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്‌ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പ്രസ്‌ ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എമ്മിന്‍റെ പി ഡി പി കൂട്ടുകെട്ട്‌ ജനം അംഗീകരിക്കില്ല.

മദനിയെ കോയമ്പത്തൂരില്‍ ജയിലില്‍ സന്ദര്‍ശിച്ചത് പിന്തുണ തേടിയല്ല. വിചാരണ കൂടാതെ ഒരാളെ ജയിലിലടയ്ക്കുന്നത്‌ ശരിയല്ലെന്നതുകൊണ്ട്‌ മാത്രമാണ്‌ മദനിയെ കോയമ്പത്തൂരില്‍ സന്ദര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രമുഖ നേതാക്കളെത്തിയാലും മദനി എത്തിയിട്ട് യോഗം തുടങ്ങാന്‍ കത്തിരിക്കേണ്ട ഗതികേടിലാണ് എല്‍ ഡി എഫെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

അതേസമയം, പി ഡി പിയുമായുള്ള ബന്ധത്തിന് ഇടതുമുന്നണിയിലെ ഒരു ഘടകകക്ഷിക്കും എതിര്‍പ്പില്ലെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പാലക്കാട് പറഞ്ഞു. സി പി എമ്മില്‍ മദനിസമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് വിവരമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :