പാമ്പ് ഭീമന്‍ അനക്കോണ്ട തിരുവനന്തപുരത്ത്!

തിരുവനന്തപുരം| WEBDUNIA|
PRO
വെള്ളിത്തിരയെ വിറപ്പിച്ച അനക്കോണ്ടയെ പലരും ഓര്‍ക്കുന്നുണ്ടാവും. നിരവധി സിനിമകളാണ് അനക്കോണ്ടകളുടെ പരാക്രമം വിവരിച്ച് വിറപ്പിച്ചത്. നേരിട്ട് കാണാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട. ഇനി തലസ്ഥാന നഗരിയിലും അനക്കോണ്ടകളെത്തുന്നു, അതും ഒന്നും രണ്ടുമല്ല ഏഴെണ്ണം.

തിരുവനന്തപുരം മൃഗശാലയില്‍ വലിയ പാമ്പായ അനക്കോണ്ടയെ കൊണ്ടുവരുന്നതിന് മുന്നോടിയായി മൃഗശാലാ സംഘം വെള്ളിയാഴ്ച മൈസൂരിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. മൈസൂര്‍ മൃഗശാലയില്‍ ആറ് അനക്കോണ്ടകളുണ്ട്. അവയെ വളര്‍ത്തുന്ന സാഹചര്യം കണ്ടുമനസ്സിലാക്കിയാകും തിരുവനന്തപുരം മൃഗശാലയില്‍ അതുപോലുള്ള സാഹചര്യം ഒരുക്കുക.

ശ്രീലങ്കയിലെ പ്രശസ്തമായ കൊളംബോ മൃഗശാലയാണ് ഈ ഭീമന്‍മാരെ മൈസൂര്‍ മൃഗശാലയ്ക്ക് കൊടുത്തത്. ശ്രീലങ്കയില്‍ നിന്നു തന്നെയാണ് കേരളത്തിലേക്ക് അനക്കോണ്ടകളെ കൊണ്ടുവരുന്നതെന്നാണ് സൂചന. ആറുമാസം പ്രായമായ ഏഴ് അനക്കോണ്ടകളെയാകും തിരുവനന്തപുരത്ത് എത്തിക്കുക.

ബ്രസീല്‍‍, പെറു, ഗയാന എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും വനങ്ങളിലുമാണ് ഇവയെ പ്രധാനമായി കണ്ടുവരുന്നത്. ഇവയ്ക്ക് വിഷപ്പല്ലുകള്‍ സാധാരണ ഉണ്ടാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :