പാമൊലിന്‍ കേസ് ഏപ്രില്‍ 24ലേക്ക് മാറ്റി

തൃശൂര്‍| WEBDUNIA|
PRO
PRO
പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കികൊണ്ടുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതി അടുത്തമാസത്തേക്ക് മാറ്റി. കേസില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് വി എസ് നല്‍കിയ ഹര്‍ജിയും ഉമ്മന്‍‌ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അല്‍‌ഫോണ്‍സ് കണ്ണന്താനം നല്‍കിയ ഹര്‍ജിയും അടുത്തമാസത്തിലേക്ക് മാറ്റി. ഇവരുടെ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ അഞ്ജു നല്‍കിയ ഹര്‍ജിയും അടുത്തമാസം 24ന്‌ കോടതി പരിഗണിക്കും.

വി എസ് അച്യുതാനന്ദനും അല്‍ഫോണ്‍സ് കണ്ണന്താനവും നല്‍കിയ ഹര്‍ജികള്‍ തള്ളണമെന്ന്‌ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വി എസിന്‌ കേസില്‍ ഇടപെടാന്‍ അവകാശമില്ലെന്നും പാമൊലിന്‍ കേസില്‍ പരാതിക്കാരന്‍ വി എസ്‌ ആയിരുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഭൂമിദാനക്കേസില്‍ ഒന്നാം പ്രതിയായ വി എസ് അച്യുതാനന്ദന് പാമൊലിന്‍ കേസില്‍ ഹര്‍ജിനല്‍കാന്‍ അര്‍ഹതയില്ലെന്ന് കേസില്‍ പ്രതിയായ ടി എച്ച് മുസ്ഥഫ കോടതിയില്‍ ആക്ഷപം ഉന്നയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :