പാമൊലിന്‍: കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിഎസിന്റെ ഹര്‍ജി

തൃശൂര്‍| WEBDUNIA| Last Modified വ്യാഴം, 23 ഫെബ്രുവരി 2012 (11:00 IST)
PRO
PRO
പാമൊലിന് കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഹര്‍ജി നല്‍കി. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് വി എസ് ഹര്‍ജി സമര്‍പ്പിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഉമ്മന്‍‌ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സംഘം നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കരുത് എന്നീ ആവശ്യങ്ങളും വി എസ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :