കൊച്ചി|
WEBDUNIA|
Last Modified ഞായര്‍, 29 ജൂണ്‍ 2008 (11:26 IST)
ഏഴാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സീറൊ മലബാര്‍ സഭയും രംഗത്ത്. ഈ ആവശ്യമുന്നയിച്ച് സഭയുടെ കീഴിലുള്ള പള്ളികളില്‍ ഇടയ ലേഖനം വായിച്ചു.
എറണാകുളം, അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിലാണ് ഇടയ ലേഖനം വായിച്ചത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറാണ് പള്ളികളില്‍ ഞായറാഴ്ച വായിച്ചത്.
പള്ളികളില്‍ പ്രതിഷേധ യോഗവും ചേര്‍ന്നു. പിഞ്ചുമനസുകളില്‍ കമ്മ്യൂണിസം കുത്തിനിറയ്ക്കാനാണ് ശ്രമമെന്ന് ഇടയലേഖനത്തില്‍ പറയുന്നു. മതത്തെ നിഷേധിക്കുന്ന പാഠ്യ പദ്ധതി അംഗീകരിക്കില്ല.
മിശ്രവിവാഹത്തെ സമാന്യവത്കരിച്ച് മതം മനുഷ്യന് ആവശ്യമില്ലെന്ന ചിന്താഗതി വളര്‍ത്താനാണ് ശ്രമമെന്ന് ഇടയലേഖനത്തില്‍ പറയുന്നു. ചരിത്ര സത്യങ്ങളെയും വിശ്വാസങ്ങളെയും വളച്ചൊടിക്കാനാണ് പാഠപുസ്തകത്തില്‍ ശ്രമിച്ചിരിക്കുന്നത്.
ഏഴാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വരാപ്പുഴ്യ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ പ്രതിഷേധ ദിനം ആചരിക്കുന്നു.