കൊല്ലത്തു നിന്ന് പാചകവാതകവുമായി വന്ന ലോറി മറിഞ്ഞ് വഴിയരുകില്‍ ബസ് കാത്തു നിന്ന് രണ്ട് സ്ത്രീകള്‍ മരിച്ചു. എരുമേലി - റാന്നി റോഡില്‍ പ്ലാച്ചേരി ജംഗ്ഷനിലാണ് ദുരന്തമുണ്ടായത്.
നിയന്ത്രണം വിട്ട ലോറി ബസുകാത്തു നിന്നവര്‍ക്കിടയിലാണു മറിഞ്ഞത്. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സും വാഴൂര്‍ കൊടുങ്ങൂര്‍ ചൊള്ളാത്ത് വീട്ടില്‍ അഡ്വ മുരളീധരന്റെ ഭാര്യയുമായ രാജമ്മ (48), എരുമേലി സോണി മെമ്മോറിയല്‍ ആശുപത്രിയിലെ ജീവനക്കാരിയും വാഴൂര്‍ തീര്‍ത്ഥപാദപുരം വളവില്‍ കരോട്ട് വീട്ടില്‍ സജിമോന്റെ ഭാര്യയുമായ ബിന്ദു സജി (38) എന്നിവരാണു മരിച്ചത്.
അമിതവേഗതയില്‍ വന്ന ലോറി വളവില്‍ നിയന്ത്രണം വിട്ടത് കണ്ടവരെല്ലാം ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.