പവര്‍ക്കട്ട് ഒഴിവാക്കാന്‍ പ്രകൃതി കനിയണമെന്ന് ആര്യാടന്‍!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ജൂണില്‍ മഴ ലഭിച്ചാല്‍ ലോഡ് ഷെഡിംഗ് പിന്‍വലിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. മന്ത്രിമാരുടെ വസതികളിലെ അമിതമായ വൈദ്യുതി ഉപയോഗം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂണില്‍ മഴ ലഭിച്ചാല്‍ ലോഡ് ഷെഡിംഗ് പിന്‍വലിക്കാനാകും. കൂടംകുളം ആണവ നിലയത്തില്‍ നിന്ന് 266 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നതിനാലാണ് ഈ തീരുമാനം. കാലവര്‍ഷം വൈകിയാല്‍ ജൂണിലും വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് ആര്യാടന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സോളാര്‍ പാലുകള്‍ വഴി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ആശുപത്രികള്‍ കേന്ദ്രീകരിച്ച് പരിഗണിക്കുന്നുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.

ലോഡ്ഷെഡിംഗ് സമയം ഒരു ദിവസം ഒന്നര മണിക്കൂര്‍ ആണിപ്പോള്‍. പകല്‍ ഒരു മണിക്കൂര്‍ നേരവും രാത്രി അരമണിക്കൂറും വൈദ്യുതി മുടങ്ങും. ഇതിന് പുറമെ അപ്രഖ്യാപിത പവര്‍ക്കട്ട് വേറെയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :