പഴയകാല സൗഹൃദം പുതുക്കി താമരാക്ഷന്‍ ഹരിപ്പാട്

WEBDUNIA|
PRO
PRO
രണ്ട്‌ തവണ എംഎല്‍എ ആയിരുന്ന ഹരിപ്പാട്ട്‌ പഴയകാല സൗഹൃദം പുതുക്കി എ വി താമരാക്ഷന്‍ വോട്ട്‌ അഭ്യര്‍ഥിച്ചു. ഇവിടുത്തെ ഓരോരുത്തരിലും നേരിട്ടും അല്ലാതെയുമുള്ള ബന്ധങ്ങളാണ് താമരാക്ഷനുള്ളത്‌. ഉത്സവ്‌ 97 എന്ന പരിപാടി നടത്തി ജനശ്രദ്ധയാകര്‍ഷിച്ച്‌ ഹരിപ്പാടിനെ ക്ഷേത്ര നഗരമെന്ന സങ്കല്‍പ്പത്തില്‍ കൊണ്ടുവന്നതും താമരാക്ഷന്റെ കാലത്തായിരുന്നു.

ആലപ്പുഴ ലോക്‍സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫ. എ.വി. താമരാക്ഷന്‍ ഹരിപ്പാട്‌ നിയോജക മണ്ഡലത്തിലെ പര്യടനത്തിന്റെ ഭാഗമായി മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി അമ്മയുടെ അനുഗ്രഹം വാങ്ങിയും ക്ഷേത്രത്തിലെ ഭാരവാഹികളെകണ്ടും വോട്ട്‌ അഭ്യര്‍ത്ഥിച്ചു. ഇതിനുശേഷം സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ താമരാക്ഷന്‍ ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറേയും ജീവനക്കാരേയും നേരില്‍ക്കണ്ടു.

തുടര്‍ന്ന്‌ ക്ഷേത്രപരിസരത്തെ കടകളില്‍ കയറിയിറങ്ങി പഴയകാല സൗഹൃദം പുതുക്കി വോട്ടര്‍മാരെ കണ്ടു. ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ നാടിന്റെ സമഗ്രമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന്‌ താമരാക്ഷന്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്‍കിയാണ് താമരാക്ഷന്‍ ഹരിപ്പാട് നിന്നും മടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :