പരേതാത്മാവോണോ യുഡിഎഫ് സ്ഥാനാര്‍ഥി? - പന്ന്യന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നെയ്യാറ്റിന്‍കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി പരേതാത്മാവാണോയെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇക്കാര്യം യു ഡി എഫ് വ്യക്തമാക്കണമെന്നും അദ്ദേഹം പരിഹസിച്ചു. യു ഡി എഫില്‍ ചേരുന്നത് ആത്മഹത്യാപരമാണെന്ന് നെയ്യാറ്റിന്‍‌കര എം എല്‍ എ സ്ഥാനം രാജിവച്ചയുടന്‍ ശെല്‍‌വരാജ് വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പന്ന്യന്‍ ഇങ്ങനെ പരിഹസിച്ചത്.

നേരത്തെയുള്ള അജണ്ടയുടെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി ഐയില്‍ ഗ്രൂപ്പില്ലെന്നും ഗ്രൂപ്പുണ്ടാക്കുന്ന ആര്‍ക്കും രക്ഷപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി ഐയില്‍ ജനാധിപത്യമായ ചര്‍ച്ചകള്‍ ഉണ്ടാകും. അത്‌ സ്വാഭാവികമാണ്, അതിനെ ഗ്രൂപ്പായി വ്യാഖ്യാനിക്കരുതെന്നും പന്ന്യന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :