പരേഡിനിടെ പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍| WEBDUNIA|
PRO
PRO
പരേഡിനിടെ പൊലീസ്‌ ട്രെയിനി കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ കൊച്ചുപുരയ്ക്കല്‍ വീട്ടില്‍ സെബാസ്റ്റ്യന്റെ മകന്‍ ജയേഷ്‌ (25) ആണ്‌ മരിച്ചത്‌. രാവിലെ പൊലീസ്‌ അക്കാദമിയിലെ പരേഡിനിടെയാണ്‌ ഇയാള്‍ കുഴഞ്ഞുവീണത്‌. ഉടനേ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍‌രക്ഷിക്കാനായില്ല.

മഞ്ഞപ്പിത്തം ബാധിച്ച ജയേഷ് സുഖം പ്രാപിച്ചശേഷം ഡിസംബറില്‍ ശബരിമലയില്‍ സ്പെഷല്‍ ഡ്യൂട്ടി ചെയ്തിരുന്നു. ജനുവരി ഒന്നിന്‌ വീട്ടിലെത്തി രണ്ടിനാണ്‌ പൊലീസ്‌ അക്കാദമിയില്‍ പരിശീലനം തുടരാന്‍ തിരിച്ചെത്തിയത്‌.

പൊലീസിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ജയേഷ്‌ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ പൊലീസ്‌ അക്കാദമിയില്‍ പരിശീലനത്തിലാണ്‌. ഒമ്പതു മാസത്തെ പരിശീലനം അടുത്ത ദിവസങ്ങളിലായി പൂര്‍ത്തിയാക്കി പാസിംഗ്‌ ഔട്ട്‌ പരേഡിന്‌ ഒരുങ്ങാനിരുന്നതായിരുന്നു ജയേഷ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :