പരീക്ഷയെഴുതാന്‍ നിക്കാഹ് ഒരു മണിക്കൂര്‍ നേരത്തെയാക്കി; നവവധു പരീക്ഷാഹാളിലെത്തി

കഴക്കൂട്ടം| WEBDUNIA|
PRO
മാറ്റിവച്ച എഴുതാന്‍ നിക്കാഹ്‌ ഒരു മണിക്കൂര്‍ നേരത്തെയാക്കി നവവധു പരീക്ഷഹാളിലെത്തി. 12.30ന്‌ നടത്താനിരുന്ന നിക്കാഹ്‌ 11 മണിയാക്കി ചുരുക്കിയാണ് വരന്റെയും ബന്ധുക്കളുടെയും ശ്രമഫലമായി പരീക്ഷ എഴുതാനുള്ള വധുവിന്റെ ആഗ്രഹം സാധിച്ചത്.

ഹര്‍ത്താല്‍ ദിവസത്ഥ പരീക്ഷമാറ്റി വച്ചത് കഴക്കൂട്ടം മുക്കോലയ്‌ക്കല്‍ മര്‍ഹബയില്‍ നാസറിന്റെ മകള്‍ നസറിന്‍ നാസറും ശംഖുംമുഖം രാജീവ്‌ നഗറില്‍ സമീര്‍ മന്‍സിലില്‍ സമീറുമായി കഴക്കൂട്ടം രാഗം ഓഡിറ്റോറിയത്തില്‍ വിവാഹദിവസമായിരുന്നു.

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ചുള്ള നടത്തിയ ഹര്‍ത്താല്‍ ദിവസം നടത്തുവാനിരുന്ന ബിഎസ്സി മാത്ത്സ് ഫിഫ്‌ത്ത് സെമസ്‌റ്റര്‍ പരീക്ഷ ഡിസംബര്‍ രണ്ടാം തീയതിലേക്ക്‌ മാറ്റിവച്ചതായിരുന്നു

പരീക്ഷ എഴുതിയില്ലെങ്കില്‍ ഒരു വര്‍ഷം പഠിക്കാന്‍ നഷ്‌ടപ്പെടുന്നതു സഹിക്കാന്‍ വയ്യാതെ നസറിന്‍ അന്നുതന്നെ പരീക്ഷ എഴുതുമെന്ന്‌ വാശിപിടിച്ചു. അതുകാരണം 12.30ന്‌ നടത്താനിരുന്ന നിക്കാഹ്‌ 11 മണിയാക്കി ചുരുക്കി.

ഓള്‍സെയിന്റ്‌സ് കോളജില്‍ വച്ചായിരുന്നു പരീക്ഷ. വധു തിരുവനന്തപുരം ഓള്‍സെയിന്റസ്‌ കോളജില്‍ കൃത്യസമയത്തിന്‌ നവവരനുമായി എത്തുകയും പരീക്ഷ എഴുതുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :