പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും നീര ഉത്പാദിപ്പിക്കും
തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 18 ജൂലൈ 2013 (15:40 IST)
PRO
കള്ള് ചെത്ത് വ്യവസായത്തെ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് കേര കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ സംസ്ഥാനത്ത് നീര ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
തെങ്ങില്‍നിന്ന് നീര ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ചെത്ത് തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കാന്‍ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സംസ്ഥാനത്ത് നീര പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
പരീക്ഷണാടിസ്ഥാനത്തിലാണ് എല്ലാ ജില്ലകളിലെയും ആയിരത്തി അഞ്ഞൂറ് തെങ്ങുകളുള്ള ഓരോ യൂണിറ്റുകളിലും പദ്ധതി നടപ്പാക്കുക. കള്ളുഷാപ്പുകള്‍ ലേലത്തില്‍ പോകാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രണ്ടു യൂണിറ്റുകളില്‍ നീര പദ്ധതി നടപ്പാക്കും. നാളികേര വികസന ബോര്‍ഡുമായി ഫെഡറേറ്റ് ചെയ്ത ഫെഡറേഷനുകള്‍ക്കും കമ്പനികള്‍ക്കും മാത്രമായിരിക്കും നീര ഉത്പാദിപ്പിക്കാനുള്ള അനുമതി നല്‍കുക. ചെത്ത് തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കും. നീര ടെക്‌നീഷ്യന്‍മാര്‍ക്ക് കള്ള്‌ചെത്ത് ക്ഷേമനിധിബോര്‍ഡില്‍ അംഗത്വം നല്‍കും.
നീര-ടോഡി ബോര്‍ഡ് രൂപീകരിക്കുന്നത് സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് നികുതി .വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് നീര ഉത്പാദനത്തിന് ആവശ്യമായ ഭേദഗതികള്‍ അബ്കാരി ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തും.
പൂട്ടിക്കിടക്കുന്ന ഷാപ്പുകളിലെ ചെത്ത് തൊഴിലാളികള്‍ക്ക് ഓണത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് യൂണിയനുകളുടെ ആവശ്യങ്ങള്‍ തൊഴില്‍ വകുപ്പുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി കെ.ബാബു അറിയിച്ചു.