പന്നിയാര്‍: മൃതദേഹം കണ്ടുകിട്ടി

അടിമാലി| WEBDUNIA|
പന്നിയാറില്‍ പെന്‍സ്റ്റോക് പൈപ് പൊട്ടിയതിനെ തുടര്‍ന്ന് കാണാതായ കാണാതായ കെ എസ് ഇ ബി ജീവനക്കാരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കെ എസ് ഇ ബി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കെ എല്‍ ജോസിന്‍റെ മൃതദേഹമാണ്
കണ്ടെത്തിയത്.

കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ഷട്ടറിന് സമീപം ആണ് മൃതദേഹം കണ്ടത്. രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടു കിട്ടിയത്.

മൃതദേഹം അടിമാലി താലുക് അശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായിട്ടുണ്ട്. ദുരന്തത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :