പത്മലോചനന്‍റെ രാജിക്കത്ത് നിരസിച്ചു

കൊല്ലം| WEBDUNIA| Last Modified വ്യാഴം, 25 ഫെബ്രുവരി 2010 (15:06 IST)
പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊല്ലം മേയര്‍ എന്‍ പത്മലോചനന്‍ നല്കിയ രാജിക്കത്തു കൊല്ലം നഗരസഭാ സെക്രട്ടറി നിരസിച്ചു. മേയര്‍ നേരിട്ട് രാജിക്കത്ത് നല്കണമെന്ന് നഗരസഭാ സെക്രട്ടറി നിര്‍ദ്ദേശിച്ചു.

ആര്‍ എസ് എസ് വേദിയില്‍ പോയതിനെ തുടര്‍ന്നാണ് കൊല്ലം പത്മലോചനനോട് മേയര്‍ സ്ഥാനം രാജി വെയ്ക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. കൂടാതെ, പത്മലോചനനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് തെറ്റു പറ്റിയതില്‍ പത്മലോചനന്‍ ഖേദം അറിയിച്ചെങ്കിലും പാര്‍ട്ടി അതു വകവെയ്ക്കാതെ തുടര്‍ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. പത്മലോചനനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകല്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :