പത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തിങ്കളാഴ്‌ച തുറക്കും
തിരുവനന്തപുരം|
WEBDUNIA|
Last Modified വെള്ളി, 24 ഫെബ്രുവരി 2012 (11:50 IST)
PRO
PRO
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തിങ്കളാഴ്ച തുറക്കാന്‍ തീരുമാനമായി. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സി, ഡി നിലവറകള്‍ തുറക്കുന്നതിന് അനുവദിച്ച് കൊണ്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതുവരെയുള്ള കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ തന്നെ സി നിലവറയുടെ കണക്കെടുപ്പിനായും ഉപയോഗിക്കും.
സി നിലവറയുടെ കണക്കെടുപ്പ് കഴിഞ്ഞാല്‍ അടുത്തത് ഡി, ഇ എന്നീ നിലവറകളുടെ കണക്കെടുപ്പ് ആയിരിക്കും. അതിനുശേഷമാകും എ നിലവറയിലെ കണക്കെടുപ്പ് ആരംഭിക്കുക.