പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: പത്താംക്ലാസ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൗമാരക്കാരായ നാലു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.

കൊല്ലം, പീഡനം, പൊലീസ്, അറസ്റ്റ് kollam, rape, police, arrest
കൊല്ലം| സജിത്ത്| Last Modified ശനി, 28 മെയ് 2016 (10:13 IST)
പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൗമാരക്കാരായ നാലു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ മൂന്നുപേര്‍ പത്താംക്ലാസിലും ഒരാള്‍ പ്ലസ് വണ്ണിനും പഠിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ പൊലീസ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

തൃക്കോവില്‍വട്ടത്തുള്ള ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയെ നാലംഗസംഘം ബലം പ്രയോഗിച്ച് അടുത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ ബഹളം കേട്ട സമീപവാസിയായ ഒരാള്‍ എത്തിയതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ രക്ഷപ്പെടുത്തിയയാള്‍ പ്രദേശത്തെ കടയുടമയെ ഈ വിവരമറിയിച്ചു. കടയുടമയില്‍നിന്ന് കഴിഞ്ഞദിവസം വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മയാണ് കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയത്. തൃക്കോവില്‍വട്ടം സ്വദേശികളാണ് അറസ്റ്റിലായവരെന്ന് പോലീസ് വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :