തിരുവനന്തപുരം|
WEBDUNIA|
Last Modified തിങ്കള്‍, 27 ഫെബ്രുവരി 2012 (12:47 IST)
പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയുടെ താടിയെല്ല് തകര്‍ന്നു. വെള്ളയമ്പലം വിദ്യാധിരാജ വിദ്യാമന്ദിറിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് പ്ലസ്ടു വിദ്യാര്‍ഥിയെ ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചത്.
സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളും പ്ലസ്ടു വിദ്യാര്‍ഥികളും തമ്മില്‍ നേരത്തെ ചിലപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉദാരശിരോമണി റോഡിനരികില്‍ വെച്ച് രണ്ടു ബൈക്കുകളിലായെത്തിയ മൂന്നംഗ പത്താംക്ലാസ് സംഘം പ്ലസ്ടുക്കാരനെ വളഞ്ഞുവയ്ക്കുകയും ഹെല്‍മെറ്റ് മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചപ്പോളാണ് താടിയെല്ലിന് തകര്‍ന്നതായും മുഖത്തെ ഞരമ്പിന് ക്ഷതമേറ്റതായും അറിയുന്നത്.
പിറ്റേദിവസം പ്രാക്ടിക്കല്‍ പരീക്ഷ ഉണ്ടായതിനാല്‍ ആശുപത്രിവിട്ട് പരീക്ഷയില്‍ പങ്കെടുത്തതിന് ശേഷം ശസ്ത്രക്രിയയക്ക് വിധേയനായി. വിദ്യാര്‍ഥി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ രക്ഷാകര്ത്താക്കള് പരാതിയുമായി സമീപിച്ചെങ്കിലും മര്‍ദ്ദിച്ചവരെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ സുകുമാരന്‍ നായര്‍ പറഞ്ഞു. മദ്യപിച്ചതിന് ശേഷമാണ് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ പ്ലസ്ടുക്കാരനെ മര്‍ദ്ദിച്ചതെന്ന് പറയപ്പെടുന്നു.