പത്താം തരം തുല്യതാ പരീക്ഷയ്ക്ക് 1852 പേര്‍

എറണാകുളം| WEBDUNIA|
PRO
PRO
ബുധനാഴ്ച ആരംഭിക്കുന്ന പത്താം തരം തുല്യതാ പരീക്ഷയ്ക്ക് ജില്ലയില്‍ നിന്ന് 1852 പേര്‍ പങ്കെടുക്കും. ഔപചാരിക എസ്എസ്എല്‍സി യ്ക്ക് തുല്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന പരീക്ഷ ജില്ലയില്‍ ഏഴാമത് തവണയാണ് നടക്കുന്നത്.

ജില്ലയില്‍ 31 സ്‌കൂളുകളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. മൂവാറ്റുപുഴ ഡിഇഒ-യില്‍ രണ്ട് സ്‌കൂളുകളിലും, കോതമംഗലം ഡിഇഒ-യില്‍ അഞ്ച് സ്‌കൂളുകളിലും എറണാകുളം ഡിഇഒ-യില്‍ 12 സ്‌കൂളുകളിലും, ആലുവ ഡിഇഒ-യില്‍ 12 സ്‌കൂളുകളിലുമായിട്ടാണ് പരീക്ഷ നടക്കുന്നത്.

ആകെ പരീക്ഷ എഴുതുന്നവരില്‍ 48 പേര്‍ കഴിഞ്ഞവര്‍ഷം തുല്യതാ പരീക്ഷ എഴുതി പരാജയപ്പെട്ടവരാണ്. 41 പേര്‍ പഴയ സ്‌കീമില്‍ പരീക്ഷ എഴുതി പരാജയപ്പെട്ടവരുമാണ്. 1146 പേര്‍ പുരുഷന്മാരും 645 പേര്‍ സ്ത്രീകളും ആണ്.

എസ്‌സി വിഭാഗത്തില്‍ ഉള്ള 231 പേരും എസ്‌ടി വിഭാഗത്തിലുള്ള 16 പേരും പരീക്ഷ എഴുതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :