പതിനേഴുകാരിക്ക് പീഡനം: പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
WEBDUNIA|
Last Modified ബുധന്‍, 23 ജനുവരി 2013 (11:27 IST)
PRO
PRO
കാസര്‍കോട് പതിനേഴുകാരിയെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുമ്പഡാജയിലെ അബു എന്ന അബ്ദുള്ളക്കുഞ്ഞിയെയാണു കാസര്‍കോട് ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റു കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട പുത്തൂരിലെ ലോഡ്ജില്‍ പ്രതിയെ കൊണ്ടു പോയി തെളിവെടുപ്പു നടത്തുമെന്നു സിഐ പറഞ്ഞു. ഏതാനും ദിവസം മുമ്പ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടുപോയി പുത്തൂരിലെ ലോഡ്ജില്‍ പീഡിപ്പിച്ചുവെന്നാണു കേസ്.
ജാമ്യം ലഭിക്കാവുന്ന തരത്തിലുള്ള കേസ് ആണ് പ്രതിക്കെതിരെ അദ്യം ചുമത്തിയെങ്കിലും പിന്നീട് പെണ്‍കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്നാണു പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം കൂടി ചുമത്തി പൊലീസ് കേസെടുത്തത്.