പഞ്ചായത്ത് പ്രസിഡന്റിന്റെ മരണം: ദുരൂഹതയുണ്ടെന്ന് ഭാര്യ
ചെറുതോണി|
WEBDUNIA|
Last Modified ശനി, 9 ഫെബ്രുവരി 2013 (15:04 IST)
PRO
PRO
മരിയാപുരം പഞ്ചായത്തു പ്രസിഡന്റ് എന്‍ സി ജോര്‍ജിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര്യ ജാന്‍സി ജോര്‍ജ് രംഗത്ത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 28 ന് തിരുവനന്തപുരം കിളിമാനൂരിന് സമീപമാണ് ജോര്‍ജും സംഘവും സഞ്ചരിച്ച ബോലേറോ വാഹനം നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയിലിടിച്ച് അപകടമുണ്ടായത്.
അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഇടുക്കി പോലീസില്‍ പരാതി നല്‍കുമെന്നും ജാന്‍സി ജോര്‍ജ് പറഞ്ഞു. മരണത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് ആദ്യം മുതല്‍ സംശയമുണ്ടായിരുന്നു. പഞ്ചായത്തിലെ പുതിയ സംഭവവികാസങ്ങള്‍ തങ്ങളുടെ സംശയം ബലപ്പെടുത്തുന്നുവെന്നും ഇവര്‍ പറയുന്നു.
തന്റെ ഭര്‍ത്താവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയാതാണോയെന്നു സംശയിക്കുന്നതായും ജാന്‍സിയും മക്കളും മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവര്‍ ഷാജിയായിരുന്നില്ല വാഹനം ഓടിച്ചിരുന്നത്. എന്നാല്‍ അപകടത്തില്‍ മരിച്ച ഡ്രൈവര്‍ ഷാജി തന്നെയാണു വാഹനം ഓടിച്ചിരുന്നതെന്നാണു പൊലീസ് രേഖകള്‍. ഇതു സംശയം ബലപ്പെടുത്തുന്നു. ഉന്നതതല അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ഇവര്‍ പറഞ്ഞു