പക്വതയില്ലാത്ത രക്ഷിതാക്കള്‍ ശാപം: ബേബി

കോട്ടയം| WEBDUNIA|
PRO
പക്വതയില്ലാത്ത രക്ഷിതാക്കളാണ് വിദ്യാഭ്യാസ മേഖലയുടെ ശാപമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. കോട്ടയത്ത് അമ്പത്തിയൊന്നാം സംസ്ഥാന കലാമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹക്കമ്പോളം മാത്രം ലക്‌ഷ്യമിട്ടാണ് ചില രക്ഷിതാക്കള്‍ മക്കളെ വളര്‍ത്തുന്നത്. പക്വതയില്ലാത്ത രക്ഷിതാക്കളാണ് വിദ്യാഭ്യാസമെഖലയുടെ ശാപം. വിധിനിര്‍ണയത്തിലുണ്ടാകുന്ന പാകപ്പിഴകളുടെ പേരില്‍ തര്‍ക്കവും വഴക്കും ഉണ്ടാകുന്നത് കലയ്ക്ക് നല്ലതല്ല.

രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് പതാക ഉയര്‍ത്തിയതോടെ കലോത്സവത്തിന് തുടക്കമായി. തുടര്‍ന്ന്, ശ്രീ സുരേഷ് മണിമല അണിയിച്ചൊരുക്കിയ സ്വാഗതഗാനം ആസ്വാദകരുടെ മനം കവര്‍ന്നു. സ്വാഗതഗാനത്തിന് നൃത്താവിഷ്കാരവുമായെത്തിയത് 51 കലാകാരികളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :