ന്യൂയോര്‍ക്കില്‍ കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കാറില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ന്യൂയോര്‍ക്കില്‍ കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ജാസ്മിന്‍ ജോസഫ് (22) നെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഗ് ഐലന്റിലെ ജെറിക്കോ ടേണ്‍പൈക്കിന് സമീപം സയോസൈറ്റ് പ്ളാസയിലാണ് മൃതദേഹം കണ്ടെത്തിയത്.

വീടിനടുത്തുള്ള പാര്‍ക്കിംഗ് ഏരിയയില്‍ കിടന്ന കാറില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ക്യാമ്പസിലെ വിദ്യാര്‍ഥിനിയാ‍യിരുന്ന ജാസ്മിന്‍ ജോസഫിനെ ഫെബ്രുവരി 24നാണ് കാണാതായത്. ഐസ് മൂടിയതിനാലാണ് മൃതദേഹം കിടന്ന കാര്‍ ആരുടെയും കണ്ണില്‍പ്പെടാതെ പോയത് എന്നാണ് വിവരം.

കാണാ‍തായ ദിവസം താന്‍ കോളജ് ലൈബ്രറിയിലുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടി ഫോണ്‍ ചെയ്തിരുന്നു. പക്ഷേ പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :