ന്യൂനപക്ഷ പദവി: പുതിയ മാനദണ്ഡങ്ങള്‍ ഉടന്‍

ന്യൂഡല്‍ഹി| WEBDUNIA|
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങള്‍ ഉടന്‍ രൂപീകരിക്കുമെന്ന് കേരള സര്‍ക്കാര്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു. ന്യൂനപക്ഷ പദവി മാനദ്ഡങ്ങള്‍ ഉടന്‍ നിശ്ചയിയ്ക്കണമെന്ന്‌ കമ്മീഷന്‍ നേരത്തെ സംസ്ഥാനത്തോട്‌ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ ഉടന്‍ രൂപീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചിരിക്കുന്നത്.

മാനദണ്ഡങ്ങള്‍ സംബന്ധിച്ച കരട്‌ തയ്യാറായിട്ടുണ്ട്. ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കേരളത്തിന്‍റെ അഭിഭാഷകന്‍ കമ്മീഷനെ ബോധിപ്പിച്ചു. 2006ലെ സ്വാശ്രയ നിയമത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി അനുപാതം എങ്ങനെ വേണമെന്ന്‌ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍, നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി അസാധുവാക്കിയതോടെ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച്‌ കേരളത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്‌. ഈ സാഹചര്യത്തിലാമണ് ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

2006- ലെ സ്വാശ്രയ നിയമപ്രകാരം 50 % സീറ്റ്‌ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി നീക്കി വയ്ക്കണമെന്നുണ്ട്. എങ്കിലേ ന്യൂനപക്ഷ പദവിക്ക് സ്ഥാപനത്തിന്‌ അര്‍ഹതയുണ്‌ടാകുകയുള്ളൂ എന്നും നിയമം വ്യക്തമാക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :