തൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയെന്ന പരാതിയെ തുടര്‍ന്ന് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളികളെ അറസ്റ്റുചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. അറസ്റ്റുചെയ്ത സംഭവത്തില്‍ തൊഴില്‍ വകുപ്പിനോ തൊഴില്‍ മന്ത്രിയുടെ ഓഫീസിനോ യാതൊരു ബന്ധവുമില്ല. ഒരു ഘട്ടത്തിലും മന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്, അതിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ അന്താരാഷ്‌ട്ര കയര്‍ഫെസ്റ്റില്‍ ചരക്കിറക്കുന്നതിനു നോക്കുകൂലി വാങ്ങിയ കേസിലാണ് നാലു തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. തൊഴിലാളികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.