നേതൃത്വം ആവശ്യപ്പെട്ടാല്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുമെന്ന് പി പി മുകുന്ദന്‍

നേതൃത്വം ആവശ്യപ്പെട്ടാല്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുമെന്ന് പി പി മുകുന്ദന്‍

തിരുവനന്തപുരം, പി പി മുകുന്ദന്‍, ബി ജെ പി, കുമ്മനം രാജശേഖരന്‍ thiruvanandapuram, pp mukundan, bjp, kummanam rajashekharan
തിരുവനന്തപുരം| rahul balan| Last Modified ശനി, 12 മാര്‍ച്ച് 2016 (07:01 IST)
തന്റെയും കെ രാമന്‍പിള്ളയുടെയും പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ക്യാമറകള്‍ക്കു മുമ്പില്‍മാത്രം അഭിപ്രായം പറഞ്ഞാല്‍ പോരെന്ന്‌ ബി ജെ പി മുന്‍ സംസ്‌ഥാന സംഘടനാ സെക്രട്ടറി പി പി മുകുന്ദന്‍. താന്‍ ഒരിക്കലും പാര്‍ട്ടിക്കു വിമതനല്ല. നേതൃത്വം ആവശ്യപ്പെട്ടാല്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിക്കാന്‍ തയാറാണെന്നും മുകുന്ദന്‍ വ്യക്തമാക്കിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു.

നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹം‌. കേരളത്തില്‍ ബി ജെ പിക്ക്‌ അക്കൗണ്ടു തുറക്കാന്‍ അനുകൂലമായ സമയമാണിതിന്നും മുകുന്ദന്‍ വ്യക്തമാക്കി‌. അനുകൂലമായ സഹചര്യത്തില്‍ പാര്‍ട്ടിയിലെ ഏറ്റവും അവസാനത്തെ അംഗത്തെയും പാര്‍ട്ടി വിട്ടു പോയവരെയും ചേര്‍ത്തു നിര്‍ത്തിയാകണം ഈ അവസരത്തെ കൈകാര്യം ചെയ്യേണ്ടത്‌. എന്നാല്‍ ഇതിനു നേതൃത്വം തയ്യാറാകുന്നുണ്ടോയെന്നു ജനങ്ങള്‍ക്കു സംശയമുണ്ട്‌. പാര്‍ട്ടിയില്‍ തിരികെ എത്തുന്ന തനിക്കു നല്‍കേണ്ട സ്‌ഥാനത്തെ സംബന്ധിച്ചാണ്‌ ആശയക്കുഴപ്പം എന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്‌.

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം കുമ്മനം രാജശേഖരന്‍ നവാഗതനാണ്‌. മികച്ച സംഘാടകനാണെങ്കിലും എല്ലാവരെയും കൂടെനിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സമയം അദ്ദേഹത്തിന്‌ ലഭിച്ചിട്ടില്ല. ചുമത ഏറ്റെടുത്ത ഉടനെ വിമോചന യാത്ര നടത്താനാണ് അദ്ദേഹം തീരുമാനിച്ചത്. പാലക്കാട് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന തര്‍ക്കം കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും ഉണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമെ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൊയ്യാന്‍ ബി ജെ പിക്ക് കഴിയു എന്നും മുങ്കുന്ദന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :