നെല്ലിയാമ്പതി കൈമാറ്റം: ഭൂമി കൈമാറല്‍ പാട്ടക്കരാര്‍ ലംഘനമെന്ന് വിജിലന്‍സ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നെല്ലിയാമ്പതിയിലെ വിവാദമായ തോട്ടഭൂമി കൈമാറ്റത്തില്‍ പാട്ടക്കരാര്‍ ലംഘിച്ചുവെന്ന് വിജിലന്‍സ്. ഭൂമി കൈമാറിയത് സര്‍ക്കാര്‍ അറിയാതെയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് അന്വേഷണം നടന്നത്.

ചെറുനെല്ലി എസ്റ്റേറ്റിന്റേതടക്കം അഞ്ച് എസ്റ്റേറ്റുകളുടെ കൈമാറ്റമാണ് അനിധകൃതമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ വിവാദമായ ചെറുനെല്ലി എസ്റ്റേറ്റ് കൈമാറ്റവുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പിസി ജോര്‍ജും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് കെഎം മാണിയും പണം വാങ്ങിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചെറുനെല്ലി എസ്റ്റേറ്റ് കൈമാറ്റവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നപ്പോഴാണ് ചെറുകിട കര്‍ഷകരുടെ തോട്ടഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ് രംഗത്തെത്തിയത്. അത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണെന്നായിരുന്നു ജോര്‍ജിനെതിരെ ഉയര്‍ന്ന ആരോപണം.

പിന്നീട് നെല്ലിയാമ്പതി വിഷയത്തില്‍ വിലങ്ങുതടിയായതിനാലാണ് തനിക്ക് മന്ത്രിസ്ഥാനം പോലും നഷ്ടപ്പെട്ടതെന്ന് മുന്‍ വനംമന്ത്രി കെ ബി ഗണേഷ്‌കുമാറും ആരോപിച്ചിരുന്നു. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി കൈമാറുമ്പോള്‍ ഇതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി വേണമെന്നാണ് നിയമം. എന്നാല്‍ യാതൊരു അനുമതിയും ഇല്ലാതെയാണ് തോട്ടഭൂമി കൈമാറിയതെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :