നീതി നിഷേധിക്കപ്പെട്ടവന്റെ ശബ്ദമാണ് മദനിയുടേതെന്ന് കോടിയേരി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടേത് നീതി നിഷേധിക്കപ്പെട്ട മനുഷ്യന്റെ ശബ്ദമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. കൊട്ടിയത്ത് മകളുടെ വിവാഹ ചടങ്ങിനിടെ മദനി നടത്തിയ പ്രസംഗം ജാമ്യവ്യവസ്ഥയുടെ ലംഘനമാണോയെന്ന് കോടതി പരിശോധിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.

മദനിയുടെ പ്രസംഗം ഇന്റലിജന്‍സോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ പരിശോധിക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പരാമര്‍ശത്തോടുള്ള പ്രതികരണമായാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. താന്‍ നേരിട്ട അനുഭവങ്ങളെയും പീഡനങ്ങളെയും കുറിച്ചാണ്‌ മദനി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ഒരാള്‍ കേസില്‍ പ്രതിയാക്കപ്പെട്ടാല്‍ വിചാരണ നടത്തി ശിക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ഇവിടെ വിചാരണ നീട്ടിക്കൊണ്ടുപോകുകയാണ്‌ ചെയ്യുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :