നീ ഇന്ന് അവനോടൊപ്പം പോയപ്പോള്‍ റാഹി... റാഹി.. എന്നു വിളിച്ച് കരഞ്ഞ ഉപ്പയെ നീ കണ്ടില്ലെന്ന് നടിച്ചു : കാമുകനൊപ്പം പോകുന്നവര്‍ ഇതൊന്നും കാണുന്നില്ല

ഇന്ന് നീ ആ ഉപ്പയുടെ കണ്ണുനീർ കണ്ടില്ല, പക്ഷേ നാളെ ആ ഉപ്പയ്ക്ക് വേണ്ടി നിന്റെ കണ്ണുനിറയും; മാതാപിതാക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പെണ്‍കുട്ടിക്കെതിര സോഷ്യല്‍ മീഡിയ

aparna| Last Updated: ശനി, 8 ജൂലൈ 2017 (10:04 IST)
മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ മതംമാറി വിവാഹിതയായി എന്ന കാരണത്താല്‍ ഹൈക്കോടതി കഴിഞ്ഞ മാസം ഒരു വിവാഹം റദ്ദ് ചെയ്തിരുന്നു. അഖില എന്ന ഹാദിയയുടെ. എന്നാല്‍, ഇപ്പോഴിതാ കാമുകനോടൊപ്പം യുവതിയെ പറഞ്ഞയക്കുന്ന കോടതിയുടെ ഉത്തരവ് ഏത് നീതിയുടെ അടിസ്ഥാനത്തിലാണെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

വിവാഹം കഴിക്കാന്‍ തീരുമാനിച്ച ഏച്ചൂരിലെ റാഹിമ ഷെറീനെ(20) ബന്ധുക്കള്‍ തടഞ്ഞുവെച്ചെന്നാരോപിച്ച് റാഹിമയുടെ കാമുകനായ പള്ളൂരിലെ നിഖിലാണ്(23) കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് റാഹിമ ബുധനാഴ്ച കോടതിയില്‍ എത്തി.

എന്നാല്‍, തന്നെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ആരുടെ കൂടെയാണ് പോകുന്നതെന്ന മജിസ്‌ട്രേട്ട് സെയ്തലവിയുടെ ചോദ്യത്തിന് യുവതിക്ക് വ്യക്തമായ ഉത്തരമുണ്ടായില്ല. കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ നിഖിലിന്റെ കൂടെ പോകാനാണ് താത്പര്യമെന്ന് റാഹിമ പറഞ്ഞു. അതുവരെ പിടിച്ച് നിന്ന റാഹിമയുടെ കുടുംബത്തിന് പിന്നീട് അതിനായില്ല.

കോടതിവരാന്തയില്‍ കരച്ചിലും ബഹളവുമായി. ബന്ധുക്കളോടൊപ്പമെത്തിയവര്‍ കൂടുതല്‍ ബഹളംവെക്കാന്‍ തുടങ്ങിയതോടെ പോലീസ് ഇടപെട്ടു. ചിലരെ പോലീസ് കോടതിവളപ്പില്‍നിന്ന് ബലം പ്രയോഗിച്ചു നീക്കി. 20 വര്‍ഷം കഷ്ടപെട്ട് വളര്‍ത്തിയ മകളോട് പോകരുതെന്ന് പറഞ്ഞ് കരയുന്ന ആ പിതാവിന്റെ ദ്രശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ആര്‍ക്കും കണ്ണീരോടെയല്ലാതെ കണ്ടിരിക്കാന്‍ ആകില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോല്‍ വൈറലാകുന്നത്. വീട്ടുകാരെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഇറങ്ങിത്തിരിക്കുന്ന ഓരോ സഹോദരിമാരും ഇതു വായിക്കണം. അവര്‍ തിരിച്ചറിയണം.

വൈറലാകുന്ന
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:

പ്രിയ റാഹിമ,
നീ ഇന്ന് ഒരു അമുസ്ലിമിന്റൊപ്പം ഇറങ്ങിപ്പോയി. മുസ്ലിമോ അമുസ്ലിമോ എന്നതല്ല കാരൃം. നീ നിനക്ക് ഇഷ്ടപ്പെട്ട നിന്റെ കാമുകന്റൊപ്പം ഇറങ്ങിപ്പോവുബോൾ റാഹി റാഹി ന് വിളിച്ച് കരഞ്ഞ ആ ഉപ്പയുടെ തേങ്ങൽ എന്തെ കാണാതെ പോയെ. നീ ഇപ്പോൾ കാമുകനൊപ്പം ജീവിതം തുടങ്ങുംബ്ബോൾ നിന്നെ ഓർത്ത് എത്രപേർ കരയുന്നുണ്ടെന്ന് അറിയുമോ. അവരുടെ മനസ്സികാവസ്ത ഇപ്പോൾ എത്രത്തോളം മാറിപോയിട്ടുണ്ടാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ.

അത് മനസ്സിലാകണമെക്കിൽ നീ ഒരു ഉമ്മയാകണം. 9മാസം വേദന സഹിച്ച് തന്റെ ഉദരത്തിൽ കൊണ്ടുനടന്ന്, പ്രസവേദനയും സഹിച്ച് ഉമ്മാന്റെ ഉദരത്തിൽ നിന്ന് നീ ഈ ഭൂമിയിലെക്ക് പ്രസവിച്ച് വീഴുബ്ബോൾ ഇത്രയധികം വേദന തന്നിട്ടും ആ ഉമ്മ തന്നോട് ചേർത്ത് വെച്ച് മനസ്സറിഞ്ഞ് സ്നേഹിച്ചതല്ലാതെ വേദന തന്ന് പ്രസവിച്ചതാ എന്ന് പറഞ്ഞ് മാറ്റി നിർത്തിട്ടില്ല. തന്റെ ഭാര്യ ഒരു കുഞ്ഞിന് ജന്മം നൽകി എന്ന് കേൾക്കുബ്ബോൾ ആ കുഞ്ഞിനെ കയ്യിലെടുത്ത് നെറ്റിയിലൊരു ഉമ്മയും കൊടുത്ത് കുഞ്ഞിനെ സിസ്റ്ററുടെ കയ്യിൽ തിരികേ നൽകി ഒരു ഓട്ടം ഉണ്ട്. എന്തിനാണെന്നോ ഈ സന്തോഷം മിഠായിയും ലഡുവും കൊടുത്ത് വരവേൽക്കാൻ.

എന്നിട്ട് ലാളിച്ചും കൊഞ്ഞിച്ചും അവരുടെ ലോകം നിങ്ങളിലേക്ക് നിങ്ങൾവേണ്ടി മാറ്റിവെക്കുന്നു. നിനക്കുളള ആഹാരം വസ്ത്രം നിന്റെ വിദ്യാഭ്യാസം അതൊക്കെ നിന്റെ മാതാപ്പിതാക്കളുടെ വിയർപ്പിന്റെ ഫലമാണ്. നിന്നെപോലുളള ന്യൂ ജനറേഷന് ഇപ്പോഴൊന്നും മനസ്സിലാവില്ല. മനസ്സിലാവുബ്ബോൾ തിരുത്താനുളള സമയം കഴിഞ്ഞ്പോകും, വൈഗിപ്പോകും.

ഇന്ന് നീ ആ ഉപ്പയുടെ കണ്ണുനീർ കണ്ടില്ല. പക്ഷേ നാളെ ആ ഉപ്പയ്ക്ക് വേണ്ടി നിന്റെ കണ്ണുനിറയും, അത് കാണാനോ നിന്റെ കണ്ണിനീർ തുടക്കാനോ ആ കൈകൾ ചലിക്കാത്തവിധം ആ ആത്മാവ് ആ ശരീരത്തിൽ നിന്ന് നീഗിപോയിട്ടുണ്ടാവും. പലരും അങ്ങനെയാണ് ജീവിച്ചിരിക്കുബ്ബോൾ അവരുടെ സ്നേഹവും മാഹത്മൃവും. മനസ്സിലാകാത്തവർ. നാളെ നിന്റെയോ എന്റെയോ മക്കൾ ഇറങ്ങിപ്പോയാലുളള നിസാഹയാവസ്ത ചിന്തിച്ച് നോകാൻ പോലും നമുക്കാവില്ല, അപ്പോ അത് അനുഭവിക്കുന്നവരുടെ വേദന എത്രത്തോളമായിരിക്കും. പ്രണയത്തിലേർപ്പെടുന്ന ഓരോ സ്ത്രീയും പുരുഷനും ഈ അവസ്ഥ നിങ്ങൾക്കുണ്ടായാലുളള അവസ്ഥ ചിന്തിക്കണം. ദൈവം എല്ലാം കാണുന്നവനാകുന്നു.

രണ്ട് മതസ്ഥർ ചേരുബ്ബോൾ ഉളള ചൊറിച്ചിലാണെന്നും മതത്തിന്റെ പേരിൽ കുരുപൊട്ടുകയാണെന്നും പറഞ്ഞ് ചിലർ ഇതിന്റെ പിറകെ വരും. അവരോടായി ഒരു കാരൃം പറയട്ടെ ഇവിടെ രണ്ട്പേരും മുസ്ലിമായാലും, രണ്ട്പേരും ഹിന്ദു മതസ്ഥരാണെക്കിലും വീട്ട്കാരെ വിട്ട് ഇറങ്ങിപ്പോവുബ്ബോൾ ഇതെ അവസ്ഥ തന്നെയല്ലെ ഉണ്ടാവുന്നത്.

മാതാപിതാക്കളുടെ മനസ്സ് കാണാൻ കഴിവുളള കൂട്ടുകാർ എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ട് എന്നാണ് എന്റെ വിശ്വാസം. അങ്ങനെ ഉളളവർ ഷെയർ ചെയ്യുമെന്ന് വിശ്വസിക്കുന്നു. അവരെ അവരുടെ കുടുബ്ബക്കാരെ ആ മാതാപിതാക്കളുടെ വേദന മനസ്സിലാക്കിയിട്ട് ഒന്നിക്കുയാണെക്കിൽ നിങ്ങൾ ചെയ്യുന്ന മഹത്തായ കാരൃമായിരിക്കും. ആ കുടുംബത്തിന് ഈ വേദന സഹിക്കാനുളള മനസ് ദൈവം നൽകട്ടെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :