മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസില്‍ പ്രതി ബിജുവിനെതിരെ മാനഭംഗത്തിനു കേസെടുത്തു. രാധയുടെ രഹസ്യഭാഗങ്ങളില്‍ പ്രതികള്‍ ചൂലുകൊണ്ട് പരുക്കേല്‍പ്പിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇത് മാനഭംഗത്തിന്റെ പരിധിയില്‍ വരുന്നതിനാലാണ് മാനഭംഗക്കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം പ്രധാന സാക്ഷി സുകുമാരന്റെ മൊഴി അന്വേഷണസംഘം അവഗണിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.