നിരത്തില്‍ മാലിന്യം വലിച്ചെറിഞ്ഞു: പിഴ 18,070

തിരുവനന്തപുരം| WEBDUNIA|
PRO
തിരുവനന്തപുരം നഗരത്തില്‍ നഗരസഭാ ഹെല്‍ത്ത് സ്ക്വാഡ് കഴിഞ്ഞ ഒരാഴ്ചയായി നടത്തിവരുന്ന പരിശോധനകളില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി നിരത്തുകളില്‍ മാലിന്യം വലിച്ചെറിഞ്ഞ 21 പേരെ പിടികൂടി. ഇവരില്‍ നിന്ന് 18,070 രൂപ പിഴയായി വസൂലാക്കുകയും ചെയ്തു.

ഇക്കാലയളവില്‍ നഗരസഭാ ഹെല്‍ത്ത് സ്ക്വാഡ് ഒട്ടാകെ 36 ഹോട്ടലുകളില്‍ പരിശോധന നടത്തിയപ്പോള്‍ 19 ഹോട്ടലുകള്‍ക്ക് വിവിധ കാരണങ്ങള്‍ കാണിച്ച് നോട്ടീസ് നല്‍കുകയും ചെയ്തു.

ഇതിനൊപ്പം നടത്തിയ പ്ലാസ്റ്റിക് വേട്ടയില്‍ 103 കടകളില്‍ പരിശോധന നടത്തുകയും ചെയ്തു. ഹെല്‍ത്ത് സ്ക്വാഡിന്‍റെ പരിശോധന കര്‍ശനമായതോടെ മിക്ക ഹോട്ടലുകളും റെസ്റ്റോറന്‍റുകളും പരിസരങ്ങളും ഉള്‍വശങ്ങളും വൃത്തിയും വെടിപ്പും ഉള്ളതാക്കുന്നതിന്‍റെ തിരക്കിലായിരിക്കുകയാണിപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :