നിയമസഭയിലെ പെരുമാറ്റത്തില്‍ ഖേദമില്ലെന്ന് ശിവന്‍കുട്ടി എംഎല്‍എ

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 14 മാര്‍ച്ച് 2015 (11:26 IST)
കഴിഞ്ഞദിവസം നിയമസഭയില്‍ നടത്തിയ പെരുമാറ്റത്തില്‍ തനിക്ക് അശേഷം ഖേദമില്ലെന്ന് വി ശിവന്‍ കുട്ടി എം എല്‍ എ. നിയമസഭയിലെ അക്രമങ്ങള്‍ക്കിടയില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശിവന്‍ കുട്ടി ഒരു വാര്‍ത്താചാനലിനോടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

സഭയ്ക്കുള്ളില്‍ നടന്ന സംഭവങ്ങളില്‍ തനിക്ക് അശേഷം ഖേദമില്ല. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് പല രീതിയിലുള്ള സമരങ്ങള്‍ നടത്തി വരികയായിരുന്നു. ചട്ടങ്ങള്‍ ലംഘിച്ച് സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ സഭയ്ക്കുള്ളില്‍ കയറ്റി. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ ഇരിക്കേണ്ട കസേരകളില്‍ രാവിലെ ആറുമണിക്കു തന്നെ ഭരണപക്ഷ എം എല്‍ എമാര്‍ കയറിയിരുന്നു.

സഭയിലെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടു, കീഴ്വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടു. സ്പീക്കറെ തടയുന്നതിന് ഒരു ധാരണയും ഇല്ലായിരുന്നു. വ്യാഴാഴ്ച രാത്രി സഭയില്‍ തങ്ങിയ ഭരണപക്ഷ എം എല്‍ എമാര്‍ക്ക് 100 ബെഡ് വാങ്ങിക്കൊടുത്തു. ഇതിലൊക്കെ ചട്ടവിരുദ്ധവും നിയമവിരുദ്ധവുമായ കാര്യങ്ങള്‍ നടന്നു. സ്പീക്കറെ തടഞ്ഞതോടു കൂടി പല കുഴപ്പങ്ങളും ഉണ്ടായിട്ടുണ്ട്. എല്‍ ഡി എഫ് എം എല്‍ എമാര്‍ക്കെതിരെ കേസ് എടുത്താല്‍ ജനാധിപത്യപരമായി നേരിടും.

താന്‍ നിയമസഭയില്‍ കുഴഞ്ഞുവീണതല്ലെന്നും ആരോ തന്നെ പിന്നില്‍ നിന്നു തള്ളുകയായിരുന്നെന്നും ശിവന്‍ കുട്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :