തിരുവനന്തപുരം|
WEBDUNIA|
Last Modified തിങ്കള്‍, 31 മാര്‍ച്ച് 2008 (17:21 IST)
സാമുഹിക, സാംസ്കാരിക മണ്ഡലങ്ങള്‍ക്ക് നികത്താനാകാത്ത നഷ്ടമാണ് കടമ്മനിട്ട രാമകൃഷ്ണന്‍റെ വേര്‍പാടിലൂടെ ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. അസമത്വങ്ങള്‍ക്കും അനീതികള്‍ക്കും എതിരായ പോരാട്ടമായിരുന്നു അദ്ദേഹത്തിന്‍റെ കവിതകളെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
കടമ്മനിട്ടയുടെ വിയോഗം രാഷ്ട്രീയ മേഖലയ്ക്കും സാഹിത്യ മേഖലയ്ക്കും കനത്ത നഷ്ടമാണുണ്ടാക്കിയതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു. ജനകീയ കവിയായിരുന്നു കടമ്മനിട്ടയെന്ന് സംസ്കാരിക മന്ത്രി എം എ ബേബി അഭിപ്രായപ്പെട്ടു.
കടമ്മനിട്ടയുടേതായ യുഗം അവശേഷിപ്പിച്ചിട്ടാണ് അദ്ദേഹം മടങ്ങിയതെന്ന് കവി ഒ എന്‍ വി കുറുപ്പ് വിലയിരുത്തി. പച്ചയായ ജീവിതത്തിന്‍റെ പ്രതീകമായിരുന്നു കടമ്മനിട്ടയെന്ന് സുഗതകുമാരി പറഞ്ഞു.
ബുദ്ധി ജീവി വൃന്ദങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന് കവിതയെ ജനകീയമാക്കിയത് കടമ്മനിട്ടയാണെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. കുഗ്രാമങ്ങളിലേക്ക് മലയാള കവിതയെ കൈപിടിച്ച് നടത്തിയത് കടമ്മനിട്ടയാണ്.
കടമ്മനിട്ട മലയാള കവിതയെ ജനകീയമാക്കിയെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. ഇടശ്ശേരിക്ക് ശേഷം മലയാളം കണ്ട ഏറ്റവും വലിയ കവിയായിരുന്നു കടമ്മനിട്ടയെന്ന് കഥാകൃത്തായ കാക്കനാടന്‍ അനുസ്മരിച്ചു.