നാലാംക്ലാസുകാരിയെ അറുപതുകാരന്‍ പീഡിപ്പിച്ചു

കണ്ണൂര്‍| WEBDUNIA|
PRO
നാലാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അറുപതു വയസ്സുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ മുണ്ടേരി കാനച്ചേരി ചാപ്പയിലെ നജ്‌മാസില്‍ എം കെ മുസ്‌തഫയെയാണ്‌ കണ്ണൂര്‍ ടൗണ്‍ പോലീസ്‌ വ്യാഴാഴ്ച അറസ്‌റ്റ് ചെയ്‌തത്‌.

വ്യാഴഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കടയില്‍ മിഠായി വാങ്ങാന്‍ വന്ന പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പള്ളിപ്രം വായനശാലക്ക്‌ സമീപം എം കെ ബേക്കറിയുടെ ഉടമയാണ്‌ മുസ്‌തഫ. ഉച്ചയ്‌ക്ക് സ്‌കൂള്‍ വിട്ട സമയം കടയില്‍ മിഠായി വാങ്ങാന്‍ വന്നതായിരുന്നു നാലാംക്ലാസുകാരി.

ഈ സമയത്ത്‌ മുസ്‌തഫ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം കടയില്‍ മിഠായി വാങ്ങാനെത്തിയ മറ്റുകുട്ടികള്‍ സംഭവം കാണുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും പോലീസ്‌ ഇയാളെ കസ്‌റ്റഡിയിലെടുക്കുകയുമായിരുന്നു.

പീഡനശ്രമത്തിന്‌ വിധേയയായ പെണ്‍കുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. തമിഴ്‌നാട്‌ സ്വദേശിയാണ് പെണ്‍കുട്ടി. വര്‍ഷങ്ങളായി ഇവരുടെ കുടുംബം കണ്ണൂരില്‍ താമസിച്ചു വരികയാണ്. സംഭവത്തില്‍ ക്ഷുഭിതരായ നാട്ടുകാര്‍ മുസ്‌തഫയുടെ ബേക്കറി പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :