നാദാപുരത്ത് ബി ജെ പി ഹര്‍ത്താല്‍

നാദാപുരം| Joys Joy| Last Modified ശനി, 7 ഫെബ്രുവരി 2015 (08:47 IST)
നാദാപുരം നിയോജക മണ്ഡലത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് ഹര്‍ത്താല്‍ .
നാദാപുരത്തിനു പുറമേ, പുറമേരി കുന്നുമ്മല്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ബി ജെ പി ആഹ്വാനം നല്കിയിരിക്കുന്നത്.

തൂണേരിയില്‍ ഡി വൈ എഫ്​ഐ പ്രവര്‍ത്തകന്റെ കൊലയെ തുടര്‍ന്ന് വീടുകള്‍ കൊള്ള നടത്തിയ കേസില്‍ ബി ജെ പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ്​ഹര്‍ത്താല്‍ .
തൂണേരിയില്‍ തണ്ണിപ്പാറമ്മല്‍ ജഗദീഷിനെ ആയിരുന്നു കഴിഞ്ഞദിവസം പൊലീസ് അറസ്റ്റു ചെയ്തത്.

സംഘര്‍ഷം നടന്ന നാദാപുരത്ത് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘമെത്തും. രാവിലെ പതിനൊന്നിന്​ വടകരയില്‍ യോഗം ചേരും. അതേസമയം, ബി ജെ പി ഹര്‍ത്താലിനെ തുടര്‍ന്ന് സംഘര്‍ഷപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്​ സര്‍വ്വകക്ഷിസംഘം മാറ്റിവച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :