നാദപുരത്ത് സിപിഎം പ്രവര്‍ത്തകന്റെ സൂ‍പ്പര്‍മാര്‍ക്കറ്റ് തീയിട്ട് നശിപ്പിച്ചു

കോഴിക്കോട്‌| WEBDUNIA|
PRO
PRO
കോഴിക്കോട്‌ ജില്ലയിലെ നാദാപുരം തുണേരിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കത്തി നശിച്ചു. സി പി എം പ്രവര്‍ത്തകനായ ശ്രീധരന്റെ നാല്‌ നിലകളിലായുള്ള സൂപ്പര്‍ മാര്‍ക്കറ്റാണ് കത്തി നശിച്ചത്.

സൂപ്പര്‍ മാര്‍ക്കറ്റിന് അജ്ഞാതാര്‍ തീവെച്ചതാണെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാല്‌ മണിയോടെയാണ്‌ സംഭവം. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്‌.

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു. നാദാപുരം മേഖലയില്‍ സി പി എം- ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :