നാടു വിറപ്പിച്ച ‘ബ്ലാക്മാന്‍’ പിടിയിലായെന്ന് അഭ്യൂഹം

കുന്നിക്കോട്: | WEBDUNIA|
PRO
PRO
മാസങ്ങളായി ബ്ലാക്മാന്‍ പിടിയിലായെന്ന് അഭ്യൂഹം. ബ്ലാക്മാനാണെന്ന ധാരണയില്‍ ഓട്ടോ റിക്ഷയില്‍ ആയുധങ്ങളുമായി എത്തിയ രണ്ട് യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. 'ബ്ലാക്മാന്‍' പിടിയിലായെന്ന അഭ്യൂഹം പരന്നതോടെ നാട്ടുകാര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി.

ഓയൂര്‍ മുളവന കോയിപ്പുറത്ത് വീട്ടില്‍ വിപിന്‍(18), എഴുകോണ്‍ ഇരുമ്പനങ്ങാട്, ശ്യാംഭവനില്‍ അഭിലാഷ്(24) എന്നിവരാണ് ആയുധങ്ങളുമായി പിടിയിലായത്. കുന്നിക്കോട്-പത്തനാപുരം റോഡില്‍ പനമ്പറ്റ കുരിശുംമുക്കിന് സമീപത്തുനിന്നാണ് യുവാക്കളെ നാട്ടുകാര്‍ പിടികൂടിയത്. കരിമനുഷ്യന്‍ കെണിയിലായെന്ന് കിംവദന്തിയും പരന്നു. വിവരമറിഞ്ഞവര്‍ കുന്നിക്കോട് സ്റ്റേഷനിലേക്ക് പാഞ്ഞു. ജനത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയായതോടെ പുനലൂരില്‍നിന്നും പത്തനാപുരത്ത് നിന്നും കൂടുതല്‍ പോലീസ് എത്തി. മദ്യലഹരിയിലായിരുന്ന യുവാക്കളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

ഇവര്‍ എത്തിയ കൊട്ടാരക്കര സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ ഓട്ടോഡ്രൈവര്‍ക്ക് സംഘവുമായി ബന്ധമില്ലെന്നാണ് പ്രാഥമികവിവരം. പത്തനാപുരം മാര്‍ക്കറ്റ് ജംഗ്ഷന്‍ സമീപത്ത് ഓട്ടോ ഇറങ്ങിയ സംഘം അല്പനേരം കഴിഞ്ഞ് ബാഗില്‍ സാധനങ്ങള്‍ നിറച്ചനിലയിലാണ് വീണ്ടും ഓട്ടോറിക്ഷയില്‍ കയറിയതെന്ന് കസ്റ്റഡിയിലായ ഓട്ടോഡ്രൈവര്‍ പറഞ്ഞു. സംഘം പത്തനാപുരത്ത് എത്തിയതിനെക്കുറിച്ചും ആയുധങ്ങള്‍ പത്തനാപുരത്ത്‌വച്ച് കൈമാറിയതാണോ എന്നതിനെക്കുറിച്ചും അന്വേഷിച്ചുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :