സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയ്ക്ക് തിങ്കളാഴ്ച കാസര്‍കോഡ് തുടക്കമാകും. മഞ്ചേശ്വരത്താണ് ജാഥ ഉദ്ഘാടനം ചെയ്യുക. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രന്‍ പിളള പതാക സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൈമാറും.
ഉദ്ഘാടനചടങ്ങില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മന്ത്രിമാരുമായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, പി കെ ശ്രീമതി എന്നിവര്‍ പങ്കെടുക്കും. പിണറായിയെ കൂടാതെ എം വിജയരാഘവന്‍, എം ഗോവിന്ദന്‍, ഇ പി ജയരാജന്‍, ടി എന്‍ സീമ, കെ ടി ജലീല്‍ എന്നിവരാണ് ജാഥാംഗങ്ങള്‍.
സുരക്ഷിത ഇന്ത്യ ഐശ്വര്യകേരളം എന്നതാണ് ജാഥയുടെ മുദ്രാവാക്യം. 140 നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുന്ന ജാഥയ്ക്ക് ഓരോ പ്രദേശത്തും ഗംഭീരസ്വീകരണമാണു നല്‍കുക. ഒരുക്കങ്ങള്‍ സംസ്ഥാന കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയായി വരികയാണ്.
കാസര്‍കോഡ്|
WEBDUNIA|
ഫെബ്രുവരി 25-ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.