നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം| JOYS JOY| Last Updated: വെള്ളി, 6 മാര്‍ച്ച് 2015 (09:11 IST)
സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചു. എന്നാല്‍, പ്രതിപക്ഷം ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിച്ചു. ബാര്‍ കോഴ വിഷയത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണിക്കെതിരെയുള്ള പ്രതിഷേധമായാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.

മാണി രാജിവെയ്ക്കണം, അഴിമഴിക്കാരനായ മാണി ജയിലില്‍ പോകണം, മാണി ബജറ്റ് അവതരിപ്പിക്കരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സഭയില്‍ നിന്ന് പുറത്തിറങ്ങിയ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. മാണിക്കെതിരെയുള്ള സമരം തുടരുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ഒന്നാം പ്രതിയായ കെ എം മാണിയെ പ്രതീകാത്മകമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ശനിയാഴ്ച വിചാരണ ചെയ്യുമെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. പതിമൂന്നാം തിയതി വരെ സമരം അതിശക്തമായി തുടരുമെന്നും ദിവാകരന്‍ പറഞ്ഞു. ഘടകകക്ഷിനേതാക്കളും സംസാരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :