നന്ദകുമാറിന്‍റെ അക്കൌണ്ടില്‍ 3 മാസത്തിനുള്ളില്‍ 12 കോടി!

തിരുവനന്തപുരം| WEBDUNIA|
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനുമായി ഞായറാഴ്ച വിവാദചര്‍ച്ച നടത്തിയ നന്ദകുമാറിന്‍റെ ബാങ്ക് അക്കൌണ്ടില്‍ മൂന്നുമാസത്തിനുള്ളില്‍ 12 കോടി രൂപയെത്തിയതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 12 കോടി രൂപ എത്തിയ ഉടന്‍ തന്നെ ആ തുക പിന്‍‌വലിക്കുകയും ചെയ്തു.

തുക അക്കൌണ്ടില്‍ എത്തി ഉടന്‍ തന്നെ അത് പിന്‍‌വലിച്ചതാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ നെറ്റി ചുളിപ്പിക്കുന്നത്. 2009 മേയ്‌ മുതല്‍ ജൂലൈ വരെയുള്ള മൂന്നുമാസത്തിനുള്ളിലാണ് 12 കോടി രൂപ അക്കൌണ്ടിലെത്തിയത്.

പല ഘട്ടങ്ങളിലായാണ് ഇത്രയും തുക എത്തിയത്. പലപ്പോഴായി ഉടന്‍ തന്നെ ഈ തുക പിന്‍‌വലിക്കുകയും ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ മരവിച്ച നിലയിലാണ്.

ഒരു പ്രമുഖ കമ്പനിയുടെ കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്നതിന് ഒരു ലക്ഷം രൂപ മാത്രം മാസശമ്പളം വാങ്ങുന്ന നന്ദകുമാറിന്‍റെ അക്കൌണ്ടില്‍ ഇത്രയും വലിയ തുക എങ്ങനെ എത്തി എന്നതിനേക്കുറിച്ചാണ് സംശയമുയരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :