നടിയെ ആക്രമിച്ച കേസ്; മൊബൈല്‍ ഫോണ്‍ ഇതുവരെ കിട്ടിയില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്

തൊണ്ടിമുതലില്ലാതെ കുറ്റപത്രം സമര്‍പ്പിക്കും?

aiswarya| Last Updated: ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (09:52 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്. കേസിലെ മുഖ്യതെളിവായ മൊബൈല്‍ഫോണ്‍ ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന മൊബൈല്‍ ഫോണ്‍ ഇല്ലാതെയാകും കുറ്റപത്രം സമര്‍പ്പിക്കുക. ഇതിനായി പൊലീസ് നിയമോപദേശം തേടി

അടുത്ത മാസം പത്തിനു മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഫോണ്‍ നശിപ്പിച്ചുവെന്ന് പ്രതികള്‍ പറഞ്ഞെങ്കിലും പൊലീസ് ഇതുകാര്യമായി എടുത്തില്ല. എന്നാല്‍, നടി ആക്രമിക്കപ്പെട്ടിട്ട് 7 മാസം കഴിഞ്ഞിട്ടും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നത് കേസിനെ ബാധിക്കുമോ എന്നും സംശയമുണ്ട്.

ഇതു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രോസിക്യൂഷൻ കേസ് ദുർബലമാവുമെന്ന ചിന്തയിലാണു പ്രതികൾ കൂട്ടം കൂടി ഫോണ്‍ ഒളിപ്പിച്ചതെന്ന് അന്വേഷണ സംഘം കരുതുന്നു. മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തതുകൊണ്ടു കുറ്റപത്രം താമസിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശമെന്നാണു സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :