നടപടി പേടിയില്ലെന്ന് സമരക്കാര്‍

തിരുവനന്തപുരം| WEBDUNIA|
PRO
രോഗികളെ വലച്ചുകൊണ്ട് പിജി ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക്. സമരം അവസാനിപ്പിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പിനെ പേടിക്കില്ല എന്ന നിലപാടിലാണ് സമരക്കാര്‍.

പിജി ഡോക്ടര്‍മാര്‍ ഇന്ന് ജോലിക്ക് കയറിയില്ല എങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. അവശ്യ സര്‍വീസ് നിയമം പ്രഖ്യാപിക്കുന്നതിനും സമരക്കാരുടെ സ്റ്റൈപ്പന്റ് തടയുന്നതും സര്‍ക്കാര്‍ പരിഗണനയിലാണ്.

അതേസമയം, ഇന്ന് ഹൌസ്‌ സര്‍ജന്മാര്‍ കൂടി സമരത്തില്‍ പങ്കു ചേരുന്നത്സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. 1700 പിജി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ പണിമുടക്കുന്നത്. ഇവര്‍ക്ക് ഒപ്പം 300 ഹൌസ് സര്‍ജന്‍‌മാര്‍ കൂടി പണിമുടക്കില്‍ പങ്കെടുക്കുമ്പോള്‍ മെഡിക്കല്‍ കോളജുകളിലെ അടിയന്തിര ശസ്ത്രക്രിയകളെയും പ്രതികൂലമായി ബാധിക്കും.

പ്രശ്ന പരിഹാരത്തിനു ശ്രമിക്കാതെ ഏകപക്ഷീയമായാണ് സമരം മുന്നോട്ട് കൊണ്ടുപോവുന്നത് എന്നാണ് സര്‍ക്കാര്‍ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :