നഗ്നചിത്രങ്ങള്‍ കാട്ടി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; നാല്‍‌വര്‍ സംഘം പിടിയില്‍

തൃശൂര്‍| WEBDUNIA|
PRO
PRO
നഗ്നചിത്രങ്ങള്‍ കാട്ടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി പീഡിപ്പിച്ച നാല്‍‌വര്‍ സംഘം പിടിയില്‍. തൃശൂര്‍ മണ്ണുത്തി പൊലീസാണ് സംഘത്തെ പിടികൂടിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രണയം നടിച്ച് കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പിന്നീട് പീഡനം നടന്നത്.

ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ കാമുകനായിരുന്ന അനില്‍ കുമാറാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് അനില്‍ കുമാര്‍ തന്റെ സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കാഴ്ച്ചവെച്ചു. മണ്ണുത്തിയിലെ വെറ്റിനറി ക്വാര്‍ട്ടേഴ്സിലും വാഹനങ്ങളില്‍ വച്ചുമാണ് പ്രതികള്‍ പീഡനം നടത്തിയത്.

ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ കാമുകനുമായ മണ്ണൂത്തി പുല്ലൂര്‍ സ്വദേശി അനില്‍കുമാറാണ് പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് കൈമാറിയതെന്നും പോലീസ് പറഞ്ഞു. രണ്ടാം പ്രതി ഒല്ലൂക്കര ഐശ്വര്യ സ്ട്രീറ്റില്‍ ബിനു, മൂന്നാം പ്രതി അഞ്ചേരിച്ചിറ മേനേച്ചേരി വീട്ടില്‍ അനീഷ്, നാലാംപ്രതി മണ്ണൂത്തി മനയ്ക്കിലാത്ത് വീട്ടില്‍ അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :